Sehion Retreat Centre

Sehion Retreat Centre

Retreat Booking Portal

Menu

ധ്യാന നിർദ്ദേശങ്ങൾ

സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ധ്യാനങ്ങളിൽ പങ്കെടുക്കുന്നവർക്കായി പൂർണ്ണ വിവരങ്ങൾ

  1. 1ഓൺലൈനിൽ ബുക്ക് ചെയ്തതിനുശേഷം കൺഫർമേഷൻ മെയിലിൽ വരുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ 8281473647, 7034052995 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.
  2. 2ധ്യാനം തുടങ്ങുന്നത് സാധാരണ ഞായറാഴ്ചകളിൽ രാവിലെ 11.30 നും അവസാനിക്കൂന്നത് വ്യാഴം ഉച്ചയ്ക്ക് 12.00 മണിക്കും ആണ്. (സ്പെഷ്യൽ ധ്യാനങ്ങൾക്ക് സമയത്തിന് മാറ്റമുണ്ടാകാം, ബുക്കിങ് ചെയ്യുമ്പോൾ സമയം ശ്രദ്ധിക്കുക).
  1. 1ധ്യാനം തുടങ്ങുന്ന ദിവസം രാവിലെ 6 മണിമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
  2. 2ധ്യാനരജിസ്ട്രേഷൻ കഴിഞ്ഞതിനുശേഷം ആർക്കും പുറത്തേക്കു പോകുന്നതിന് അനുവാദമില്ല.
  3. 3രാവിലെ 8 മണിമുതൽ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതാണ്.
  1. 1ധ്യാനത്തിന് വരുന്നവർ ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ആധാർ, ഡ്രൈവിങ്ങ് ലൈസൻസ്, വോട്ടർ ഐഡി etc.). കൊണ്ടുവരേണ്ടതാണ്.
  2. 2ധ്യാനത്തിൽ പങ്കെടുക്കുന്നവർ നിർ ബന്ധമായും ബൈബിൾ കൊണ്ടുവരണം. നോട്ട് ബുക്ക്, ജപമാല, പേന എന്നിവയും കൊണ്ടുവരേണ്ടതാണ്.
  3. 3ബ്രഷ്, പേസ്റ്റ്, സോപ്പ്, ചീപ്പ്, ബെഡ്ഷീറ്റ്, പുതപ്പ്,തോർത്ത് തുടങ്ങിയ വ്യക്തിപരമായി ആവശ്യമുള്ളവ എല്ലാവരും കരുതണം... എന്തെങ്കിലും മരുന്ന് കഴിക്കുന്നവരുണ്ടെങ്കിൽ കൈയ്യിൽ കരുതണം.
  1. 1Room... ഉണ്ടായിരിക്കുന്നതല്ല. Dormitory... മാത്രമേ ഉള്ളൂ...
  2. 25 വയസ്സും അതിനുമുകളിലും പ്രായമുള്ള ആൺകുട്ടികൾ അപ്പന്മാരുടെ/ ബന്ധുക്കളുടെ കൂടെ പുരുഷന്മാരുടെ Dormitory - യിലും, 5 വയസ്സും അതിനുമുകളിലും പ്രായമുള്ള പെൺകുട്ടികൾ അമ്മമാരുടെ കൂടെ Ladies....Dormitory യിലുമാണ് താമസം.
  3. 3ഇൻസുലിനും അതുപോലെ ഫ്രിഡ്ജിൽ വക്കേണ്ട മരുന്നുകളും സൂക്ഷിക്കാൻ സൗകര്യം ഉണ്ടായിരിക്കും.
  4. 4കുളിക്കാൻ ആവശ്യമെങ്കിൽ ചൂടുവെള്ളം ലഭ്യമാണ്.
  5. 5കിടപ്പുരോഗികൾക്ക് ധ്യാനിക്കുന്നതിനുള്ള സൗകര്യം ഇല്ല..
  6. 6പില്ലോ, ബക്കറ്റ്, പ്ലേറ്റ്, ഗ്ലാസ് എന്നിവ ഇവിടെ ഉണ്ടായിരിക്കും.
  1. 1ധ്യാനദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അനുവാദമില്ല. ( അത്യാവശ്യ കാര്യങ്ങളെല്ലാം ധ്യാനത്തിന് വരുന്നതിനു മുമ്പ് മുൻകൂട്ടി ക്രമീകരിക്കുക).
  2. 2രജിസ്ട്രേഷൻ സമയത്ത് ഫോൺ കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.
  3. 3ധ്യാനം അവസാനിച്ചതിന് ശേഷം (വ്യാഴം ഉച്ചയ്ക്ക് 12 മണിക്ക്) മാത്രമാണ് ഫോൺ തിരികെ ലഭിക്കുന്നത്.
  4. 4താഴെ കൊടുത്തിരിക്കുന്ന ഓഫീസ് നമ്പറുകൾ എന്തെങ്കിലും അത്യാവശ്യസാഹചര്യങ്ങളിൽ (രോഗം/മരണം etc.)ധ്യാനത്തിൽ പങ്കെടുക്കുന്നവരെ അറിയിക്കാൻ വീട്ടിൽ കൊടുക്കാവുന്നതാണ് , 7034052995, 8281473647.
  1. 1ധ്യാനത്തിന് ഫീസ് വാങ്ങുന്നില്ല. ധ്യാന ചിലവിലേക്കായി ഒരുദിവസം സ്തോത്രക്കാഴ്ച എടുക്കുന്നതാണ്. പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന തുക സ്തോത്രക്കാഴ്ചയായി നൽകാവുന്നതാണ്.
  1. 1സാധിക്കുമെങ്കിൽ കുമ്പസാരിച്ച് വരുന്നത് കൂടുതൽ നല്ലത്. ധ്യാനത്തിന് കുമ്പസാരം, സ്പിരിച്ച്വൽ ഷെയറിങ് ഉണ്ടായിരിക്കും.
  2. 2ധ്യാനകേന്ദ്രത്തിലെത്തുമ്പോൾ മുതൽ പ്രാർത്ഥനയിൽ ആ യിരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കുക. സംസാരം ഒഴിവാക്കുക.
  3. 3ധ്യാനത്തിന് ബുക്ക് ചെയ്യാൻ ഓൺലൈൻ / ഫോൺ വിളിച്ച് ചെയ്യാവുന്നതാണ്.